CARNET BOOKS

Dr Soman Kadalur

കോഴിക്കോട് ജില്ലയിൽ കടലൂരിൽ ജനനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോക്‍ലോറിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. ഗവ. ബ്രണ്ണൻ കോളജിൽ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് രേഖാചിത്രണവും സാഹിത്യാസ്വാദനവും എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. ലേഖനം, കവിത, നോവൽ എന്നീ വിഭാഗങ്ങളിലായി 38 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. കേരളഫോക്‍ലോർ അക്കാദമി പുരസ്കാരം, അധ്യാപകലോകം അവാർഡ്, കേരള ചരിത്രഗവേഷണ കൗൺസിൽ പുരസ്ക‌ാരം, മികച്ച അധ്യാപകനുള്ള കെ. ശിവരാമൻ മാസ്റ്റർ സ്മാരക അവാർഡ്, ഭാഷാശ്രീ പുരസ്കാരം, മരുതിയോട്ട് കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക അവാർഡ്, എ.എസ്. നമ്പൂതിരി അവാർഡ്, കെ.പി. കായലാട് പുരസ്ക‌ാരം, അബ്ദുള്ള മേപ്പയൂർ പുരസ്ക്കാരം, തോപ്പിൽ രവി പുരസ്ക്കാരം, മണിയൂർ ഈ ബാലൻ സ്മാരക അവാർഡ്, മണിമല്ലിക പുരസ്ക്കാരം, കെ.പൊന്ന്യം സ്മാരക പുരസ്കാരം എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ജെ.എൻ.എം. ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ (പുതുപ്പണം, വടകര) പ്ലസ്ടു വിഭാഗം മലയാളം അധ്യാപകൻ. ജീവിതപങ്കാളി: എം.ടി. ഗീത, മക്കൾ: പ്രിയംവദ, ഋതുപർണ്ണ. വിലാസം: കടലൂർ.പി.ഒ, തിക്കോടി (വഴി), കോഴിക്കോട്-673529 ഫോൺ: 9072818685, 9847651559.

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!