CARNET BOOKS

Dr. M.G. Rajamanickam IAS

മധുര മീനാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ ജീവനക്കാരനായിരുന്ന ഗുരുസ്വാമിയുടെയും പഞ്ചവര്‍ണ്ണത്തിന്റെയും മകനായി തമിഴ്‌നാട്ടിലെ മധുരയില്‍ ജനനം. മധുര എം.എസ്.ആര്‍. വീരമണി, സൗരാഷ്ട്ര ബോയ്‌സ് സ്‌കൂള്‍, ത്യാഗരാജ മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്ലസ് ടു വരെ സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് മധുരയിലെ രാജാ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്നും ബാച്ചിലര്‍ ഓഫ് എന്‍ജിനീയറിംഗ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ബിരുദം നേടി. അണ്ണാ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കോയമ്പത്തൂര്‍ ഗവണ്‍മെന്റ് കോളജ് ഓഫ് ടെക്‌നോളജിയില്‍നിന്നും (ജി.സി.ടി.) ‘എന്‍ജിനീയറിംഗ് ഡിസൈനി’ല്‍ ഗോള്‍ഡ് മെഡലോടെ ‘മാസ്റ്റര്‍ ഓഫ് എന്‍ജിനീയറിംഗ്’ പാസ്സായി. ലണ്ടനിലെ കിംഗ്‌സ് കോളജില്‍ നിന്നും പബ്ലിക് പോളിസി ആന്‍ഡ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കി. ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കാലാവസ്ഥാ വ്യതിയാനത്തിൽ ഒരു വർഷത്തെ ഹ്യൂബർട്ട് ഹംഫ്രി ഫെലോഷിപ്പ് പഠനവും പൂർത്തിയാക്കി. 2026-ൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) അദ്ദേഹത്തിന് വാട്ടർ ഗവേണൻസിൽ ഡോക്ടറേറ്റ് (പി.എച്ച്.ഡി.) നൽകി. 2008 ബാച്ചില്‍ 80-ാം റാങ്കോടെ ഐഎഎസ് കരസ്ഥമാക്കിയ രാജമാണിക്യം, 2009 ജൂണ്‍ 15-ന് തൃശൂരില്‍ അസിസ്റ്റന്റ് കളക്ടറായി. ഒരു വര്‍ഷത്തിനുശേഷം ഇടുക്കി ജില്ലയിലെ ദേവികുളത്ത് സബ് കളക്ടര്‍. സര്‍വ്വേ ഡയറക്ടര്‍-രജിസ്‌ട്രേഷന്‍ ഐ.ജി. എന്നീ സ്ഥാനങ്ങള്‍ക്കുശേഷം 2013-ല്‍ കണ്ണൂര്‍ ജില്ലാ കളക്ടറും 2014 ഫെബ്രുവരി 14 മുതല്‍ മൂന്നു വര്‍ഷത്തോളം എറണാകുളം ജില്ലാ കളക്ടറുമായിരുന്നു. കെ.എഫ്.സി. എം.ഡി., കെ.എസ്.ആര്‍.ടി.സി. എം.ഡി., ഫുഡ് സേഫ്റ്റി കമ്മീഷണര്‍, ഫിഷറീസ് ഡയറക്ടര്‍, കെ.എസ്.ഐ.ഡി.സി. എം.ഡി., എസ്.സി.−എസ്.ടി. ഡയറക്ടര്‍, എല്‍.എസ്.ജി.ഡി. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ തുടങ്ങി നിരവധി തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. 2014−ല്‍ കേരളത്തിലെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി കരസ്ഥമാക്കി. നിലവിൽ ഡോ. രാജമാണിക്യം കെ.എസ്.ഇ.ബി. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ദേവസ്വം സെക്രട്ടറിയുമാണ്. സഹോദരിമാര്‍: വേദനായകി, കലാദേവി. ഭാര്യ: നിശാന്തിനി ഐപിഎസ്. (കേരള പോലീസില്‍ ഇന്‍റലിജന്‍സ് ഐജി). മക്കള്‍: വെണ്‍പ രജനീഷ്, നിത്തിലന്‍ രജനീഷ്.

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!